മസ്കറ്റ്: ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതു സ്ഥലങ്ങളിലും, ഓഫീസുകളിലും വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിനുകളും നിര്‍ബന്ധമാക്കി.
വിദേശികള്‍ക്ക് രാജ്യത്ത് പ്രവേശിക്കുവാനും വാക്സിന് നിര്‍ബന്ധമാക്കി. ഇതോടൊപ്പം 72 മണിക്കൂറില്‍ കുറയാത്ത ആര്‍ടിപിസി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. വാക്സിന് എടുക്കാന്‍ ആരോഗ്യ പ്രശ്നമുളളവര്‍ തെളിവുകള്‍ ഹാജരാക്കണം. കുവൈത്തില്‍ മൂന്ന് ദിവസ ക്വാറന്റീന് നിര്‍ബന്ധമാക്കി. 72 മണിക്കൂറിനു ശേഷമുളള ആര്ടിപീസിആര് റിസള്‍ട്ട് നെഗറ്റീവായാല്‍ പുറത്തിറങ്ങാം.
അബുദാബിയില്‍ ഗ്രീന്‍പാസും, ആര്ടിപീസിആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉളളവര്‍ക്ക് മാത്രമാണ് പൊതുപരിപാടികളിലും, പൊതു സ്ഥലത്തും പ്രവേശനാനുമതിയുളളത്. യുഎഇയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. രണ്ട് വാക്സിനും എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകളും നല്‍കിത്തുടങ്ങി. കോവിഷീല്‍ഡ്, കോവാക്സിന്, ഫൈസര്‍, സ്പുട്നിക്-v, സിനോഫോം എന്നിവയാണ് ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച വാക്സിനുകള്‍.
അതേ സമയം കൊവിഡ് ഗള്‍ഫ് നാടുകളില്‍ കൂടി വരുകയാണ്. പല രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടക്കുന്നതിനെക്കുറിച്ച് ആലോചനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: