തിരുവനന്തപുരം : തിരുവിതാംകൂറിനെ ആക്രമിച്ച് കീഴടക്കി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള ടിപ്പുവിന്റെ അത്യാഗ്രഹം തച്ചുടഞ്ഞ ദിനമാണ് നെടുങ്കോട്ട വിജയ ദിവസം. പുതു തലമുറയില്‍ ഇതു സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനും ചരിത്രത്തെ വിസ്മരികുന്നവര്ക്ക് ഒരു ഓര്‍മ്മപ്പെടുത്തലുകളുമായാണ് ഡിസംബര്‍ 29ന് ഹൈന്ദവ പ്രതിരോധ ദിനം സംഘടിപ്പിക്കുന്നത്.
നെടുങ്കോട്ട വിജയം ഇസ്ലാമിക അധിനിവേശത്തിനെതിരാ. ഹിന്ദുവിന്റെ പ്രതിരോധം വിജയിച്ച ദിവസമാണ്. അത് പരാജയപ്പെട്ടിരുന്നെങ്കില്‍ 1921 കേരളത്തില്‍ വീണ്ടും ആവര്‍ത്തിച്ചേനെ. ഇതിനായി പോരാടിയ പഴശ്ശി രാജിവിനും വീരസൈനികര്‍ക്കും ആദരവ് അര്‍പ്പിക്കാന്‍ പുതു തലമുറയ്ക്ക് അവസരമായാണ് ഹൈന്ദവ പ്രതിരോധ ദിനം എന്ന നിലയില്‍ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം കിഴക്കേക്കോട്ട തെക്കേനട ലെവി ഹാളില്‍ വൈകിട്ട് 5.00നാണ് ചടങ്ങ് നടക്കുന്നത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനം -2022ലെ സ്വാഗത സംഘത്തിന്റെ രൂപീകരണ യോഗവും ഇതിനോടൊപ്പം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: