നെടുങ്കണ്ടം: അരുവിക്കുഴി വിനോദസഞ്ചാരകേന്ദ്രത്തില്‍ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ വാച്ചര്‍ക്ക് സാരമായ പരിക്ക്. പാലയ്ക്കല്‍ രഞ്ജിത്തിനാണ് (33) ആക്രമണത്തില്‍ പരിക്കേറ്റത്. മുഖത്തിനും കണ്ണിനും തലയ്ക്കും സാരമായി പരിക്കേറ്റ രഞ്ജിത്തിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ചില്ലുകള്‍ ആക്രമികള്‍ അടിച്ച് തകര്‍ത്തു. ഞായറാഴ്ച രാത്രി 10.45നായിരുന്നു ആക്രമണം ഉണ്ടായത്. പോളച്ചിറയില്‍ അജിയുടെ നേത്യത്വത്തില്‍ തലമൂടികെട്ടിയ നാല് പേര് അടങ്ങുന്ന സംഘമാണ് രഞ്ജിത്തിനെ ആക്രമിച്ചത്. വിനോദസഞ്ചാരകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണമാണ് രഞ്ജിത്തിനെ ആക്രമിക്കാന്‍ കാരണം. വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.
ചക്കുപള്ളം പഞ്ചായത്തിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ അരുവിക്കുഴിയില്‍ ഇന്നലെ രാത്രി നടന്ന അക്രമസംഭവങ്ങളില്‍ ബിജെപി ചക്കുപള്ളം പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ടൂറിസം കേന്ദ്രത്തില്‍ പ്രതിമാസ അറ്റകുറ്റപ്പണികള്‍ക്കായി ഡിടിപിസി നല്കുന്ന തുക ഉപയോഗിച്ച് ഇവിടെ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്താറില്ല. ഈ തുക വീതം വെക്കുന്നതില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നും പീരുമേട് നിയോജകമണ്ഡലം ജന. സെക്രട്ടറി അമ്പിയില്‍ മുരുകന്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സോണി ഇളപ്പുങ്കല്‍, സുനീഷ് കുഴിമറ്റം എന്നിവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: