ലണ്ടന്‍: ബോക്സിങ് ഡേ ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആറാട്ട്. പ്രീമിയര്‍ ലീഗില്‍ സിറ്റി മൂന്നിനെതിരെ ആറു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. റഹീം സ്റ്റെര്‍ലിങ്ങിന്റെ ഇരട്ട ഗോളാണ് സിറ്റിക്ക് തകര്‍പ്പന്‍ വിജയം നേടികൊടുത്തത്. 25, 87 മിനിറ്റുകളില്‍ സ്കോര്‍ ചെയ്താണ് സ്റ്റെര്‍ലിങ് ഡബിള്‍ തികച്ചത്. കെവിന് ഡി ബ്രൂയേന്, മെഹ്റസ്, ഗുഡോഗന്‍, ലപോര്‍ട്ടെ എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു. ലെസ്റ്റര്‍ സിറ്റിക്കായി മാഡിസന്‍, ലുക്ക്മാന്‍, ഇഹിയാനാച്ചോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ ഒമ്പതാം വിജയമാണിത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 19 മത്സരങ്ങളില്‍ 47 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ ആറു പോയിന്റിന് മുന്നിലാണ് സിറ്റി. ലിവര്‍പൂളിന് 19 മത്സരങ്ങളില്‍ 41 പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റയെ തോല്‍പ്പിച്ചു. സാക ഇരട്ട ഗോള്‍ നേടി. ടെര്‍നി ,ലകാസെറ്റെ, സ്മിത്ത് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു. ഈ വിജയത്തോടെ ആഴ്സണല്‍ 19 മത്സരങ്ങളില്‍ 35 പോയിന്റുമായി നാലാം ന്ഥാനത്തേക്ക് ഉയര്‍ന്നു.
ടോട്ടനം മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. ഹാരി കെയ്ന്‍, ലുകാസ്, സണ്‍ ഹിയൂങ് മിന് എന്നിവരാണ് ഗോളുകള്‍ നേടിയത്. ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. ജോര്‍ജിഞ്ഞോ രണ്ട് ഗോളുകള്‍ നേടി. ലുകാകു ഒരു ഗോള്‍ അടിച്ചു. ആസ്റ്റണ്‍ വില്ലയുടെ ഏക ഗോള്‍ ചെല്‍സി താരം ജെയിംസിന്റെ സംഭാവനയായിരുന്നു. സതാംപ്റ്റണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: