കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന പുറത്തിറക്കി മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി. സംഘടനയുടെ എഫ്സിആര് അക്കൗണ്ട് ആഭ്യന്തരമന്ത്രാലയം സസ്പെന്‍ഡ് ചെയ്യുകയോ, മരവിപ്പിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നുണ പ്രചാരണമാണ് നടത്തുന്നതെന്നും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ എം പ്രേമ എംസി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മദര്‍തെരേസയുടെ സഭയുടെ അക്കൗണ്ട് കേന്ദ്രം മരവിപ്പിച്ചുവെന്ന നുണ മമത ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് മിനിട്ടുകള്‍ക്കുള്ളില്‍ സഭ പ്രസ്താവന പുറത്തിറക്കിയത്. മമതയുടെ നുണ പ്രചരണത്തിനെതിരെ സഭാ വക്താവും രംഗത്തെത്തിയിട്ടുണ്ട്.
ക്രിസ്ത്യന്‍ സഭാവോട്ടുകളില്‍ കണ്ണുനട്ടുള്ളതാണ് മമത ബാനര്‍ജിയുടെ പ്രസ്താവനയെന്ന് കരുതുന്നു. മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ വക്താവായ സുനിത കുമാര്‍ രംഗത്തെത്തി ‘എന്നാല്‍ അക്കൗണ്ട് മരവിപ്പിച്ചതായി അറിവില്ല. എനിക്ക് ഇതേക്കുറിച്ച് അറിയില്ല. കേന്ദ്രം ഇത്തരമൊരു കാര്യം അറിയിച്ചിട്ടില്ല. ഞങ്ങളുടെ ബാങ്കിടപാടുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്, എല്ലാം സുഗമമാണ്’.
കേന്ദ്ര സര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നായിരുന്നു മമതയുടെ ആരോപണം. 22000 രോഗികളും ജീവനക്കാരും ഉള്ള സംഘടനയിലെ ജീവനക്കാര്‍ക്ക് ക്രിസ്തുമസ് നാളുകളില്‍ ഭക്ഷണവും മരുന്നും കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും മമത കുറ്റപ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ കണ്ണുനട്ടാണ് മമതയുടെ ഈ പ്രസ്താവനയെന്നാണ് കരുതുന്നു.
മുഖ്യമന്ത്രി മമത ബാനര്‍ജി ആക്ഷേപം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുവാദമാണ് പുതുക്കി നല്‍കാത്തത്. മതിയായ രേഖകളില്ലാത്തതിനാല്‍ 25ന് അപേക്ഷ തള്ളിയെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: