സൗരവ് ഗാംഗുലിയും വിരാട് കോലിയുമായുള്ള തര്‍ക്കങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയം തനിക്കില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ടീമിനുള്ളില്‍ നടന്ന ചര്‍ച്ചകള്‍ പുറത്ത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാര്‍ കളത്തില്‍ ശ്രദ്ധിക്കണമെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും അദേഹം പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലിയെ നീക്കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങള്‍ ഉടലെടുത്തത്.
കോഹ്‌ലിയോട് ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ താന്‍ നിര്‍ദേശിച്ചതായി ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ തന്നോട് ഗാംഗുലി അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്ന് കോഹ്‌ലി വെളിപ്പെടുത്തി. ഇതാണ് ക്രിക്കറ്റിലെ പുതിയ പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ടത്.
കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട പുതിയ വിവാദത്തില്‍ തണുത്ത പ്രതികരണമാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നടത്തിയത്. ആ വിഷയം ബിസിസിഐ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് കോഹ്‌ലി പറഞ്ഞു. ഈ വിഷയത്തില്‍ പത്രസമ്മേളനം വിളിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: