തിരുവനന്തപുരം: ക്രിസ്മസിന്റെ തലേന്ന് മലയാളി കുടിച്ചത് 65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 കോടി രൂപയുടെ കൂടുതല്‍ കച്ചവടമാണ് ഇത്തവണ നടന്നത്. ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില് വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്.
വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടേയും വില്പന നടന്നു. ബിവ്റേജസ് കോര്പ്പറേഷന് 265 മദ്യഷോപ്പുകളാണ് ഉള്ളത്. 63 ലക്ഷം രൂപയുടെ മദ്യം വിറ്റ തൃശൂര്‍, ഇരിങ്ങാലക്കുട 80/19 നമ്പര്‍ ഷോപ്പാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണയും ഇവയായിരുന്നു മുമ്പിൽ.
കഴിഞ്ഞ ക്രിസ്മസിന് 55 കോടിരൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കൺസ്യൂമർ ഫെഡ് ഔട്ലറ്റുകളിൽ 54 ലക്ഷംരൂപയുടെ വിൽപ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്പിൽ. കൊച്ചി ബാനർജി റോഡിലെ ഔട്ലറ്റിൽ 53 ലക്ഷംരൂപയുടെ വിൽപ്പനയും നടന്നു. ബെവ്കോ ഔട്ലറ്റുകൾ വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: