തിരുവനന്തപുരം: ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത്ത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം ഏകപക്ഷീയമായ രീതിയിലാണ് നടക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീറിനൊപ്പം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടത്തുന്ന അരും കൊലപാതകങ്ങളും പൊലീസിന്റെ ഏകപക്ഷീയമായ നടപടികളും ഗവര്‍ണറെ അറിയിച്ചതിനു ശേഷം രാജ്ഭവന് മുമ്പില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് ബിജെപിയോടും ആര്‍എസ്എസിനോടും വിവേചനം കാണിക്കുകയാണ്. പ്രതിരോധ കസ്റ്റഡിയുടെ പേരില്‍ സംഘപരിവാര്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. മറ്റു ജില്ലകളിലെ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തടങ്കലില്‍ വെക്കുകയാണ് പൊലീസ് ചെയ്യുന്നത്. പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ്ഡിപിഐക്കും പിഎഫ്ഐയ്ക്കും എതിരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
അവരുടെ കൊലയാളി സംഘത്തെ സംസ്ഥാനം വിടാന്‍ സഹായിച്ചത് പൊലീസാണ്. സംസ്ഥാനത്ത് ഇപ്പോള്‍ ഭരണകക്ഷിയായ സിപിഎമ്മും ഇസ്ലാമിക ഭീകര സംഘടനകളും കൈകോര്‍ത്തിരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിലെ ദേശീയ ശക്തികളെ ഉന്മൂലനം ചെയ്യുക എന്നതാണ് അവരുടെ പൊതു ലക്ഷ്യമെന്നും ബിജെപി ഗവര്‍ണറോട് വിശദീകരിച്ചതായി കുമ്മനം പറഞ്ഞു. ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യത്തില്‍ ആശങ്കയും നിരാശയും ഗവര്‍ണര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കേരളം ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ഒരു ഭാഗത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള മതഭീകരവാദ ശക്തികളുടെ അഴിഞ്ഞാട്ടം. മറുഭാഗത്ത് ജനത്തിന്റെ സ്വൈരജീവിതം തകര്‍ക്കുന്ന ഗുണ്ടാ അക്രമ പരമ്പര. ക്രമസമാധാനം സംരക്ഷിക്കാന്‍ ഇറങ്ങിയ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്ത്. ദേശീയ പ്രസ്ഥാനങ്ങളുടെ മൂന്ന് പ്രവര്‍ത്തകരെയാണ് ഇസ്ലാമിക ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടേയും കണ്മുന്നില് വീട്ടില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്ന ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു രണ്‍ജിത്ത്.
പ്രായമായ അമ്മയെ കൊലയാളികള്‍ ആക്രമിക്കുകയും ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്‍ജിത്തിന്റെ അമ്മയുടെ കഴുത്തില്‍ കൊലയാളികള്‍ കത്തി വെച്ചു. അക്രമികളെ കൊണ്ടുപോകാന്‍ എസ്ഡിപിഐ അവരുടെ ആംബുലന്‍സ് ഉപയോഗിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും ഗവര്‍ണര്‍ക്ക് മുമ്പില്‍ ബിജെപി നേതാക്കള്‍ വിവരിച്ചു. അദ്ദേഹത്തിന്റെ താമസസ്ഥലം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ്. എന്നിട്ടും ഈ ഭയാനകമായ നടപടിയെ തടയാന്‍ പൊലീസ് യാതൊന്നും ചെയ്തില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇതൊരു ഭീകരപ്രവര്‍ത്തനമാണെന്ന് ആര്‍ക്കും ബോധ്യമാവുമെന്ന് കുമ്മനം പറഞ്ഞു. നേരത്തെ ആര്‍എസ്എസ് തേനേരി മണ്ഡല് ബൗധിക് പ്രമുഖ് പാലക്കാട് മമ്പറത്ത് സഞ്ജിത്തിനെ (27) പട്ടാപ്പകല്‍ പിഎഫ്ഐ ഭീകരര്‍ വെട്ടിക്കൊന്നിരുന്നു. ഭാര്യയുടെ കൂടെ യാത്ര ചെയ്യുമ്പോഴാണ് സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. അതിന് മുമ്പ് തൃശൂര്‍ ചാവക്കാട് കൊപ്പാറ ബിജു (35) എന്ന ബി.ജെ.പി പ്രവര്‍ത്തകനെ എസ്.ഡി.പി.ഐ ഭീകരര്‍ കുത്തിക്കൊലപ്പെടുത്തി. എസ്ഡിപിഐപിഎഫ്ഐ പോലുള്ള ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തിലെ ദേശീയ ശക്തികളുടെ നേതാക്കളെ ലക്ഷ്യമിടുകയാണ്. പിണറായി വിജയന്റെ ആറു വര്‍ഷത്തെ ഭരണത്തില്‍ ബിജെപിആര്‍എസ്എസ് നേതാക്കളും പ്രവര്‍ത്തകരുമായി 22 പേരെ നഷ്ടപ്പെട്ടു. പ്രസ്തുത ഹീനമായ കുറ്റകൃത്യങ്ങളുടെ പ്രതികളെയും ഗൂഢാലോചനക്കാരെയും പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: