ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഡിസംബര്‍ 27 ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡി സന്ദര്‍ശിക്കും. 11,000 കോടി രൂപയുടെ ജലവൈദ്യുത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുന്നതിന്റെ ഭാഗമായണ് സന്ദര്‍ശനം. ഹിമാചല്‍ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിലും അദ്ദേഹം അധ്യക്ഷത വഹിക്കും.
രാജ്യത്ത് ലഭ്യമായ വിഭവങ്ങളുടെ ഉപയോഗിക്കപ്പെടാത്ത സാധ്യതകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കുന്നതായി നിരവധി മാര്‍ഗങ്ങളാണ് കേന്ദ്രംസര്‍ക്കാര്‍ കൈകൊള്ളുന്നത്. ഹിമാലയന്‍ മേഖലയിലെ ജലവൈദ്യുത സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ വിഷയത്തിലെ ഒരു നടപടി. ഇതിനുപുറമെ രേണുകാജി അണക്കെട്ട് പദ്ധതിയുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. മൂന്ന് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന, പ്രധാനമന്ത്രിയുടെ സഹകരണ ഫെഡറലിസത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ പദ്ധതി സാധ്യമായത്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നീ ആറ് സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഒരുമിച്ച് കൊണ്ടുവന്നാണ് പദ്ധതി നടപ്പാക്കിയത്.
ഏകദേശം 7000 കോടി രൂപ ചെലവിലാണ് 40 മെഗാവാട്ട് പദ്ധതി നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 500 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലവിതരണം സ്വീകരിക്കാന്‍ കഴിയുന്ന ഡല്‍ഹിക്ക് ഇത് വളരെയധികം ഗുണം ചെയ്യും. ധൗലസിദ് ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഹമീര്‍പൂര്‍ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണിത്. 66 മെഗാവാട്ട് ശേഷിയുള്ള പദ്ധതി 680 കോടി രൂപ ചെലവില്‍ നിര്‍മിക്കും. ഇത് പ്രതിവര്‍ഷം 300 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സാവ്രകുഡ്ഡു ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഏകദേശം 2080 കോടി രൂപ ചെലവിലാണ് 111 മെഗാവാട്ട് പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പ്രതിവര്‍ഷം 380 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും സംസ്ഥാനത്തിന് പ്രതിവര്‍ഷം 120 കോടി രൂപയുടെ വരുമാനം നേടുന്നതിനും ഇടയാക്കും. ഹിമാചല്‍ പ്രദേശ് ആഗോള നിക്ഷേപക സംഗമത്തിന്റെ രണ്ടാം പ്രാരംഭ ചടങ്ങിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഏകദേശം 28,000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിക്കുന്നതിലൂടെ ഈ മേഖലയിലെ നിക്ഷേപത്തിന് സംഗമം ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: