ആലപ്പുഴ: രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന് ആവര്‍ത്തിച്ചു. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ല. രണ്‍ജീതിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്‍ജീത് ശ്രീനിവാസന് യാതൊരു ശത്രുക്കളും ഉണ്ടായിരുന്നില്ല. ഒരു പെറ്റി കേസില്‍ പോലും പ്രതിയായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ ലോകത്തെ എവിടെപ്പോയാലും പിടിക്കും.
കേരളത്തില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ പരമായ ഉത്തരവാദിത്വങ്ങള്‍ മറന്നുകൊണ്ട് വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി വളരെ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന, പരിശീലനം ലഭിച്ച ആളുകളുണ്ടെന്നും ഇവരെ വേരോടെ പിഴുതെറിയണമെന്നും മന്ത്രി സജി ചെറിയാന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: