തിരുവനന്തപുരം: ആലപ്പുഴ ഒബിസി മോര്‍ച്ച നേതാവിന്റെ വധവുമായി ബന്ധപ്പെട്ട് സാമൂഹ്യ ഗ്രൂപ്പുകള്‍ വഴി നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ തടയാന്‍ പോലീസ് നീക്കം. ഇത്തരം ചര്‍ച്ചകള്‍ക്ക് അനുവാദം നല്കുന്ന ഗ്രൂപ്പുകളിലെ അഡ്മിന്മാരെയും കേസില്‍ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ ലിസ്റ്റില്‍പ്പെട്ട ആളുകളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ക്രിമിനലുകളുടെയും മുന്‍പ് കേസുകളില്‍പ്പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: