പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 12,73,55,096 കിലോ നെല്ല്. ജില്ലയില്‍ 95 ശതമാനത്തോളം നെല്ല് സംഭരണം പൂര്‍ത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് 5,00,87,935 കിലോ നെല്ല്.
ആലത്തൂര്‍ താലൂക്കില്‍ നിന്നും 4,34,04,333 കിലോ, പാലക്കാട് 3,01,23,308 ഒറ്റപ്പാലം 19,70,827 പട്ടാമ്പി 17,62,294 മണ്ണാര്‍ക്കാട് 6,399 കിലോ നെല്ലുമാണ് സംഭരിച്ചിട്ടുള്ളത്. ഇതുവരെ 41,719 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലിന്റെ തുകയായ 327,08,52,396 രൂപ നല്‍കിയതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു.
കോങ്ങാട്, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, നെല്ലായ, എലപ്പുള്ളി പഞ്ചായത്തുകളിലെ ചില കര്‍ഷകരുടെ നെല്ല് സംഭരണ പ്രവൃത്തിയാണ് പൂര്‍ത്തീകരിക്കാനുള്ളതെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഒന്നാംവിള നെല്ലുസംഭരണത്തിനായി 62,865 കര്‍ഷകരാണ് സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: