കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് വധഭീഷണി. മാവോവാദികളുടെ പേരിലാണ് ഇന്നലെ ഭീഷണിക്കത്തെത്തിയത്.
അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ‘കബനീ ദള’ത്തിന്റേതെന്ന പേരില്‍ തപാല്‍ വഴിയെത്തിയ കത്തിലുള്ളത്. ശിരസ്സ് ഛേദിച്ച് സര്‍വകലാശാല വളപ്പില്‍ വെക്കുമെന്നാണ് ഭീഷണി. മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളും കത്തിലുണ്ട്.
വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ സിവില്‍ സ്റ്റേഷന് പരിസരത്തുള്ള പോസ്റ്റ് ബോക്സില്‍ ഇന്നലെ പോസ്റ്റ് ചെയ്തതാണ് കത്ത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: