കൊച്ചി: തൊഴിലാളി അപേക്ഷിച്ചാലും ഇല്ലെങ്കിലും ഗ്രാറ്റുവിറ്റി നല്കാന് തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്നും തൊഴില്‍ ഉടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന പേരില്‍ ഗ്രാറ്റുവിറ്റി നിഷേധിക്കാനോ വൈകിപ്പിക്കാനോ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്കാന് കോട്ടയം ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ നല്കിയ ഉത്തരവുകള്‍ക്കെതിരെ നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്സ് കമ്പനി നല്കിയ ഹര്‍ജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വിരമിക്കുന്നതോ പിരിച്ചുവിടുന്നതോ ആയ ജീവനക്കാരന് ഗ്രാറ്റുവിറ്റി നല്‍കണമെന്നാണ് നിയമം. 2019 ല്‍ വിരമിച്ച നാട്ടകം സ്വദേശി പി.എം. ജോയി ഉള്‍പ്പെടെ തൊഴിലാളികള്‍ നല്കിയ പരാതിയിലാണ് ഇവര്‍ അപേക്ഷ നല്കാന് വൈകിയതു കണക്കിലെടുക്കാതെ ഗ്രാറ്റുവിറ്റി നല്കാന് ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും ഈ സാഹചര്യത്തില്‍ ഗ്രാറ്റുവിറ്റി നല്‍കാനുള്ള ഉത്തരവുകള്‍ റദ്ദാക്കണമെന്നുമായിരുന്നു ട്രാവന്‍കൂര്‍ സിമന്റ്സിന്റെ വാദം. എന്നാല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നത് തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നിഷേധിക്കാനോ മതിയായ കാരണമല്ലെന്നും അപേക്ഷ വൈകിയെന്ന വാദം കണക്കിലെടുക്കാതെ ഉത്തരവ് നടപ്പാക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: