ലണ്ടന്‍: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി ബ്രിട്ടനില്‍ അതിരൂക്ഷമായി ഒമിക്രോണ്‍ വ്യാപിക്കുന്നു. ഇന്നലെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതാദ്യമായാണ് പ്രതിദിന ഒമിക്രോണ്‍ ബാധ ഒരു ലക്ഷം കടക്കുന്നത്. വെയ്ല്‍സ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ വന്‍വര്‍ധനയാണുണ്ടായത്.
ബ്രിട്ടനില്‍ ഇന്നലെ 1,48,000 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രോഗബാധിതര്‍ വര്‍ധിച്ചതോടെ നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ചാല്‍ പത്ത് ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്നത് ഏഴ് ദിവസമാക്കി കുറച്ചു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവര് വളരെ പെട്ടെന്ന് നെഗറ്റീവാകുന്നതാണ് മാറ്റത്തിന് കാരണം.
ഇതിനിടെ കുട്ടികള്‍ക്കും വാക്സിന് നല്‍കാനുള്ള തീരുമാനത്തിന് ബ്രിട്ടന് അംഗീകാരം നല്കി. അഞ്ച് മുതല്‍ 11 വയസ് വരെയുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനം. ഫൈസര്‍ വാക്സിന്റെ കുറഞ്ഞ ഡോസ് നല്‍കും. അമേരിക്കയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,500 കവിഞ്ഞു. കൊവിഡ് ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ആശ്വാസം പകരുന്ന വാര്‍ത്തകളാണ് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒമിക്രോണ്‍ ബാധിതര്‍ കുറഞ്ഞു. വ്യാപനത്തിന്റെ ഘട്ടം കുറഞ്ഞുതുടങ്ങിയെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: