Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒമിക്രോണ്‍ വ്യാപനം: വൈറസിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം; രോഗ വ്യാപനം ഫലപ്രദമായി നേരിടുമെന്ന് ആരോഗ്യ മന്ത്രാലയം

രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍ കൂടുതലോ, ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളിലെ രോഗികളുടെ എണ്ണം 40 ശതമാനത്തിലധികമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ജില്ലാ/പ്രാദേശിക ഭരണകൂടങ്ങള്‍, പ്രാദേശിക നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതാണ് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവര്‍ത്തിച്ച് വ്യക്തമാക്കി.

Janmabhumi Online by Janmabhumi Online
Dec 23, 2021, 07:37 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കോവിഡ്19, ഒമിക്രോണ്‍ വകഭേദം എന്നിവ പ്രതിരോധിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വിലയിരുത്തി. സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍, എന്‍എച്ച്എം എംഡിമാര്‍ എന്നിവര്‍ക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ കുത്തിവെപ്പ് പുരോഗതിയും വിലയിരുത്തി.

രോഗ സ്ഥിരീകരണ നിരക്ക് 10 ശതമാനത്തില്‍ കൂടുതലോ, ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകളിലെ രോഗികളുടെ എണ്ണം 40 ശതമാനത്തിലധികമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ജില്ലാ/പ്രാദേശിക ഭരണകൂടങ്ങള്‍, പ്രാദേശിക നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതാണ് എന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവര്‍ത്തിച്ച് വ്യക്തമാക്കി.

എന്നാല്‍ പ്രാദേശിക സാഹചര്യങ്ങള്‍, ജനസംഖ്യ സവിശേഷതകള്‍ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട്, ഈ നിലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിയന്ത്രണ നടപടികള്‍, രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കൈകൊള്ളാവുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏറ്റവും കുറഞ്ഞത് 14 ദിവസത്തേക്ക് എങ്കിലും നടപ്പാക്കേണ്ടതാണ്.

ഒമിക്രോണ്‍ വകഭേദം ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്നതും, ഉയര്‍ന്ന വ്യാപന ശേഷി, ഇരട്ടിയാകല്‍ നിരക്ക് തുടങ്ങിയവ പുലര്‍ത്തുന്നതും കണക്കിലെടുത്തുകൊണ്ട് രോഗികളിലെ ലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് സ്വീകരിക്കാവുന്ന കോവിഡ് നിയന്ത്രണ നടപടികള്‍ നടപ്പാക്കാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിനു സഹായകമായ, താഴെപ്പറയുന്ന അഞ്ച് ഘട്ട നയ പരിപാടിയുടെ പ്രാധാന്യവും യോഗം എടുത്തു പറഞ്ഞു:

1. നിയന്ത്രണ നടപടികളില്‍ താഴെപ്പറയുന്നവ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി:

  • നൈറ്റ് കര്‍ഫ്യുകള്‍ നടപ്പാക്കുക, ഉത്സവ ആഘോഷങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ വലിയതോതില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുക
  • കോവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാകുന്ന ക്ലസ്റ്ററുകളില്‍ കണ്ടയ്‌ണ്മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവ കൃത്യമായി പ്രഖ്യാപിക്കുക
  • നിലവിലെ ചട്ടങ്ങള്‍ക്ക് അനുസൃതമായി കണ്ടയ്‌ണ്മെന്റ് സോണുകള്‍ക്ക് ചുറ്റുമുള്ള മേഖലകളില്‍ ശക്തമായ നിയന്ത്രണം  
  • കാലതാമസമില്ലാതെ ക്ലസ്റ്ററുകളില്‍ നിന്നുള്ള സാമ്പിളുകള്‍ കചടഅഇഛഏ ലാബുകളില്‍ ജനിതക ശ്രേണീകരണത്തിനായി അയക്കുക

2. പരിശോധനകള്‍, നിരീക്ഷണങ്ങള്‍ എന്നീ വിഷയങ്ങളില്‍ എല്ലാ ജില്ലകളിലെയും ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങളുടെ എണ്ണം കൃത്യമായി നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു:  

ഓരോ ദിവസവും കൂടാതെ ആഴ്ചതോറും എന്ന കണക്കില്‍ രോഗ സ്ഥിരീകരണ നിരക്ക്, ഇരട്ടി ആകല്‍ നിരക്ക്, പുതിയ ക്ലസ്റ്ററുകള്‍ എന്നിവ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിയന്ത്രണ നടപടികള്‍ക്ക് തുടക്കം കുറിക്കാനും നിര്‍ദ്ദേശം നല്‍കി

കൂടാതെ താഴെപ്പറയുന്നവയ്‌ക്കും പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ട്:

  • ഐ സി എം ആര്‍, ആരോഗ്യ മന്ത്രാലയം എന്നിവയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പരിശോധനകള്‍ നടപ്പാക്കുക
  • കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ വീടുകള്‍ തോറും രോഗ പരിശോധന ഉറപ്പാക്കുക
  • എസ്ആര്‍എ/ഐഎല്‍ഐ രോഗികള്‍, ദുര്‍ബലര്‍, മറ്റ് ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവരെ പരിശോധിക്കുക
  • ഓരോ ദിവസവും നടക്കുന്ന മൊത്തം പരിശോധനകളില്‍ ആര്‍ടിപിസിആര്‍:ആര്‍എടി (ഏറ്റവും കുറഞ്ഞത് 60:40) അനുപാതം കൃത്യമായി പാലിക്കുക;  ഇത് 70:30 വരെ ഉയര്‍ത്താവുന്നതാണ്
  • കോവിഡ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ തിരിച്ചറിയുകയും കൃത്യസമയത്ത് അവര്‍ക്ക് പരിശോധന നടത്തുകയും വേണ്ടതാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ ഇത് നിര്‍ബന്ധമായും ഉറപ്പാക്കണം
  • അന്താരാഷ്‌ട്ര യാത്രക്കാരെ നിരീക്ഷിക്കുന്നതിനായി എയര്‍ സുവിധ പോര്‍ട്ടല്‍ സേവനം പ്രയോജനപ്പെടുത്തുക

3. നിലവിലെ ദേശീയ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോള്‍ ഒമിക്രോണ്‍ വകഭേദത്തിനും മാറ്റമില്ലാതെ തുടരുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം താഴെപ്പറയുന്നവ ശ്രദ്ധിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ട്:

  • കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ആംബുലന്‍സ് അടക്കമുള്ള അനുബന്ധ സേവനങ്ങള്‍ സജ്ജമാക്കുക
  • ഓക്‌സിജന്‍ സൗകര്യങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക
  • അവശ്യമരുന്നുകളുടെ കരുതല്‍ശേഖരം കുറഞ്ഞത് 30 ദിവസത്തേക്ക് ഉറപ്പാക്കുക
  • കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അത് കൃത്യമായി പ്രതിരോധിക്കുന്നതിന് ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍, അടിയന്തര കോവിഡ പ്രതികരണ പാക്കേജിന് (ഋഇഞജകക) കീഴില്‍ ലഭിച്ച തുക ഉപയോഗിച്ച് സജ്ജമാക്കുക. ഇതുമായി ബന്ധപ്പെട്ട് പണച്ചിലവ്, പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്നിവ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍ ഓരോ ദിവസവും വിലയിരുത്തേണ്ടതാണ്
  • നിലവിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഗൃഹ ക്വാറന്റീന്‍/ഐസൊലേഷന്‍ എന്നിവ കൃത്യമായി നടപ്പാക്കുക

ഉയര്‍ന്ന കോവിഡ് പ്രതിരോധ സൗകര്യങ്ങള്‍, പല സംസ്ഥാനങ്ങളും ഒഴിവാക്കിയ സാഹചര്യത്തില്‍ അടിയന്തരഘട്ടങ്ങളില്‍ ഇവ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ആവശ്യമായ കര്‍മ്മപദ്ധതി സംസ്ഥാനങ്ങളുടെ പക്കല്‍ ഉണ്ടാകേണ്ടതാണ്. കൂടാതെ കേസുകള്‍ ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഡോക്ടര്‍മാര്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയുടെ ലഭ്യത സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം.

4. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെപ്പറയുന്നവ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്:

  • കൃത്യമായ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളില്‍ എത്തിക്കുക. അതുവഴി വ്യാജ വിവരങ്ങള്‍ പടരുന്നതും അനാവശ്യ പരിഭ്രാന്തിയും ഒഴിവാക്കാം
  • ആശുപത്രി  പരിശോധന സൗകര്യങ്ങളുടെ ലഭ്യത കൃത്യമായും സുതാര്യമായും ജനങ്ങളെ അറിയിക്കുക
  • കൃത്യമായ ഇടവേളകളില്‍ മാധ്യമ സമ്മേളനങ്ങള്‍ നടത്തുക
  • പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും കോവിഡ് പ്രതിരോധനടപടികള്‍, കോവിഡ് ഉചിത പെരുമാറ്റങ്ങള്‍ തുടങ്ങിയവ കൃത്യമായി ഉറപ്പാക്കുകയും ചെയ്യുക

5. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ താഴെപ്പറയുന്നവ ശ്രദ്ധിക്കേണ്ടതാണ്:

  • അര്‍ഹരായവരില്‍ ഒന്ന്, രണ്ട് വാക്‌സിന്‍ ഡോസുകള്‍ ഇനിയും സ്വീകരിക്കാനുള്ളവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുക
  • ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ അളവില്‍ ഒന്ന്‌രണ്ട് ഡോസുകള്‍ നല്‍കിയിട്ടുള്ള ജില്ലകളില്‍ പ്രത്യേക പ്രാധാന്യം നല്‍കുക
  • ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉള്ള സംസ്ഥാനങ്ങള്‍ / കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വീട് തോറുമുള്ള വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തുക
  • അടുത്തകാലത്ത് തിരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും അവിടങ്ങളില്‍ കുറഞ്ഞ അളവില്‍ വാക്‌സിന്‍ വിതരണം നടന്നിട്ടുള്ള ജില്ലകളില്‍ എത്രയും വേഗം പ്രതിരോധകുത്തിവെപ്പ് നല്‍കുക
  • കുറഞ്ഞ അളവില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുള്ളതോ, കുറഞ്ഞ എണ്ണം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതോ ആയ മേഖലകളില്‍ വാക്‌സിനേഷന്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍സംസ്ഥാനങ്ങള്‍ആരോഗ്യ മന്ത്രാലയംOmicron
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Kerala

കേരളത്തില്‍ ജെ.എന്‍.1 നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

News

ജെഎന്‍ 1 ആഗോള തലത്തില്‍ വലിയ അപകട സാധ്യത ഉയര്‍ത്തുന്നതല്ല, ജാഗ്രത വേണം; പ്രതിരോധ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം

News

കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു; ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 111 കേസുകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തല്‍ :ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

‘ഡീയസ് ഈറേ’: പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

റാം പോത്തിനേനി- ഉപേന്ദ്ര- മഹേഷ് ബാബു പി- മൈത്രി മൂവി മേക്കേഴ്സ് ചിത്രം ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

ബോധ് ഗയയിൽ ബുദ്ധ സന്യാസിയായി താമസിച്ചിരുന്ന ബംഗ്ലാദേശി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies