കൊച്ചി : പുതുവര്ഷാഘോഷങ്ങളില് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ കസ്റ്റംസിന്റെ വ്യാപക റെയ്ഡ്. മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് വിതരണം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇത്.
കഴിഞ്ഞ വര്‍ഷം ഇസ്രായേലി ഡിജെയായ സജങ്കയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. റെയ്ഡിനെ തുടര്‍ന്ന് രണ്ടുപേര്‍ ഒളിവിലാണ്. ബെംഗളൂരുവില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും കൊച്ചിയില്‍ റെയ്ഡ് തുടരും.
അന്ന് ഈ പാര്‍ട്ടി കസ്റ്റംസും എക്സൈസും ഇടപെട്ട് തടഞ്ഞിരുന്നു. സ്പെയ്നില്‍നിന്ന് മാരകമായ സിന്തറ്റിക് ലഹരി ഉത്പ്പന്നം സംഘം ഇറക്കുമതി ചെയ്തതായി റെയ്ഡില്‍ കണ്ടെത്തി. പാലാരിവട്ടത്തെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ചരസ്സ് അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: