അമ്പലപ്പുഴ: ഭാരതത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഒരു കുടക്കീഴില് അണിനിരത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ ആദ്യ സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ ചേര്‍ന്നു. ഡബ്ല്യുജെഐ ദേശീയ ഉപാധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഉപാദ്ധ്യായ ഉദ്ഘാടനം ചെയ്തു.
ബിഎംഎസിനോട് ചേര്‍ന്നാണ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂട്ടായ്മയാണിത്. മാധ്യമപ്രവര്‍ത്തനം എന്ന ഒറ്റ ആശയത്തോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ഏത് ഭാഗത്തായാലും മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നാണ്. ഇത് പരിഹരിക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.
എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം, എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പെന്ഷന് ലഭ്യമാക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് സംഘടനയ്ക്ക് മുന്നിലുള്ളതെന്ന് ഉപാദ്ധ്യായ പറഞ്ഞു. ഷിജു തറയില്‍ അധ്യക്ഷനായി. ബിജു തറയില്‍, സുജിത്ത് വാളൂര്‍, ജിബി റോക്കി എന്നിവര്‍ സംസാരിച്ചു.
സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ മുദ്ര പതിപ്പിച്ചവരെ സമ്മേളനത്തില്‍ ആദരിച്ചു. 1980കളില്‍ കേരളത്തെ പിടിച്ചു കുലുക്കിയ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തില്‍ ക്രിസ്തുവായി രംഗത്തെത്തിയ ശിവന് അയോദ്ധ്യ. പഴയകാല നാടക നടിയായിരുന്ന മുത്തോലപുരം കമലം, സിനിമാ ഗാനരചയിതാവായ വിജയന് നളന്ദ, ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ പ്രസിദ്ധനായ മധു ദേവസ്വം, ജ്യോതിഷ പണ്ഡിതനായ സജീവന് ശാന്തി എന്നിവരെയാണ് ആദരിച്ചത്.
ഡബ്ല്യുജെഐ സംസ്ഥാന ഭാരവാഹികളായി ഷിജു തറയില്‍ (സംസ്ഥാന പ്രസിഡന്റ്) ജിബി റോക്കി (ജനറല്‍ സെക്രട്ടറി), സന്തോഷ് കുമാര്‍ എം, ധന്യ ശേഖരന്, (വൈസ് പ്രസിഡന്റുമാര്‍) ജസ്റ്റിന് സോളമന്, സുജിത്ത് വാളൂര്‍ (സെക്രട്ടറിമാര്‍), നിലിന് കൃപാകരന്‍, സന്തോഷ്, അജിത്ത് കുമാര്‍ കെ.പി, വിഷ്ണു തോന്നയ്ക്കല്‍, ആതിര സരസ്വത്, ശ്യാം കുമാര്‍, ബിനീഷ് തകഴി, വിഷ്ണു ആര്. ഉണ്ണിത്താന്, എ.എം. ജോജിമോന് എന്നിവരെ സംസ്ഥാന കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: