കൊല്ലം: സാമൂഹ്യ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ അറസ്റ്റില്‍. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യ മാധ്യമത്തില്‍ പ്രകോപനപരമായ സന്ദേശം പങ്കുവച്ച കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന് സെയ്ദ് അലി (28) ആണ് കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്. ആലപ്പുഴ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഇടുകയായിരുന്നു.
പ്രത്യേക പോലീസ് സംഘത്തിന്റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ സാമൂഹ്യമാധ്യമത്തിലെ ദുരുപയോഗം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പോലീസിന് കൈമാറി. കൊല്ലം വെസ്റ്റ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഇയാളെ വീട്ടില്‍ നിന്നും പിടികൂടി.
ഇയാള്‍ പോലീസിനോട് മാപ്പ് പറഞ്ഞെങ്കിലും എസ്പിയുടെ നിര്‍ദേശത്തില്‍ കേസ് എടുക്കുകയായിരുന്നു. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്ക് വച്ചതായി വെസ്റ്റ് പോലീസ് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: