കോട്ടയം: അക്ഷര നഗരിയില്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ നാഗമ്പടം മൈതാനം ഒരുങ്ങുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെയാണ് ഇത്തവണ നഗരം പുഷ്പമേളക്ക് വേദിയോരുങ്ങുന്നത്. 23 മുതല്‍ ജനുവരി 2 വരെ നടക്കുന്ന പുഷ്പമേള വ്യാഴാഴ്ച രാവിലെ 11നു മന്ത്രി വി.എന്‍ വാസവാന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷനാകും. നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യഥിതിയാകും.
ദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. പുഷ്പമേളയ്ക്കൊപ്പം ഗാര്ഡന് നഴ്സറിയും ഒരുക്കും. വിവിധ ഇനം പൂച്ചെടികള്‍, നാടന്‍ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകള്‍, 30 ഇല് പരം പ്ലാവുകള്‍, മൂന്നാം വര്‍ഷം കൊണ്ട് കായ്ക്കുന്ന വിവിധ ഇനം തെങ്ങിന് തൈകള്‍, അത്യുല്പാദന ശേഷിയുള്ള പച്ചക്കറി തൈകള്‍, ടിഷ്യുകള്‍ചര്‍ വാഴകള്‍, ഒരു വര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏര്‍ലി പ്ലാവുകള്‍ തുടങ്ങി നിരവധി ചെടികളും തൈകളും നഴ്സറിയില്‍ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചെടികളാണ് ഇവിടെയുള്ളത്. കാര്‍ഷിക പൂന്തോട്ട ഉപകരണങ്ങള്‍, ഭക്ഷണശാല വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വാണിജ്യ സ്റ്റാളുകള്‍, കരകൗശല വസ്തുക്കളുടെ വില്‍പ്പനയും പ്രദര്‍ശനവും എന്നിവ മേളയില്‍ ഉണ്ട്. ദുരിതത്തിലായ എക്സിബിഷന് തൊഴിലാളികള്‍, ചെറുകിട വ്യാപാരികള്‍, വനിത സംരംഭകര്‍, കാര്‍ഷിക നേഴ്സറികള്‍ തുടങ്ങിവര്‍ക്ക് കൈത്താങ്ങാകുവാന്‍ കൂടിയാണ് മേള ഒരുക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846222069, 9847431806
പ്രതികരിക്കാൻ ഇവിടെ എഴുതുക: