പ്രമുഖ നിര്‍മ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍ താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുത്തു. മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്റെ സാരഥിയായ ആന്റണി ഒരു അഭിനേതാവായി മുഖം കാണിച്ച ആദ്യ ചിത്രം 1991 ഇറങ്ങിയ കിലുക്കത്തിലൂടെയാണ്.
അതിനുശേഷം മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും ആന്റണി ഇതിനകം അഭിനയിച്ചു. ഇപ്പോഴിറങ്ങിയ മരക്കാര്‍ സിനിമയിലും ആന്റണി അഭിനയിച്ചു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് ആന്റണി സംഘടനയില്‍ അംഗത്വം എടുത്തത്. ഔദ്യോഗികമായി നടന് ആയിരുന്നില്ല എങ്കിലും മോഹന്‍ലാലിന്റ ചില സിനിമകളില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും കഴിവ് തെളിയിച്ച ആന്റണി താരസംഘടനയായ അമ്മയില്‍ അംഗത്വം എടുത്തതോടെ അദ്ദേഹത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: