തിരുവനന്തപുരം: കേരള പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്ന ആരോപണവുമായി മതതീവ്രവാദ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യംചെയ്ത പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും അനുസരിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്അഷ്റഫ് മൗലവി ആരോപിച്ചു.
പാളയം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലുള്ള പങ്ക് നിഷേധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മുന്നില്‍ പോലീസ് അന്വേഷിക്കട്ടെ, ഞങ്ങള്‍ സഹകരിക്കും എന്നായിരുന്നു മറുപടി.
പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പറഞ്ഞെങ്കിലും മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും നല്ല പോലീസുകാര്‍ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ പോലീസ് ഇന്ഫര്മേറ്റര് ആയിരുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പോലീസുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: