ഇന്ത്യയിലെ ഐഫോണ്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ആപ്പിള്‍. അവരുടെ പുതിയ പതിപ്പായ ഐഫോണ്‍ 13ന്റെ ട്രയല്‍ നിര്‍മ്മാണം ചെന്നൈയിലെ ഫോക്സ്കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. 2022 ഫെബ്രുവരിയോടെ ആഭ്യന്തര വിപണികള്‍ക്കും കയറ്റുമതിക്കും പറ്റാവുന്ന വിധത്തിലുള്ള സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പ്പാദനവും തുടങ്ങാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ 2030 ശതമാനവും സാധാരണയായി കയറ്റുമതിക്കായി നീക്കിവച്ചിരിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എല്ലാ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളും രാജ്യത്തിനകത്ത് നിര്‍മ്മിക്കാനാണ് പദ്ധതി. ഐഫോണിന്റെ കുറഞ്ഞ വിലയുള്ള മോഡലുകളായ ഐഫോണ്‍ 11, 12 എന്നിവയാണ് കാര്യമായി ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോകുന്നത്. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ 70 ശതമാനവും ആപ്പിള്‍ നിര്‍മ്മിക്കുന്നതാണ്. ചെന്നൈയ്ക്ക് സമീപമുള്ള ഫോക്സ്കോണ്‍ പ്ലാന്റ് ഇതിനകം ഐഫോണ്‍ 11, ഐഫോണ്‍ 12 എന്നിവയുടെ ഉല്‍പ്പാദനവും നടക്കുന്നുണ്ട്.
ആപ്പിളിന്റെ ഈ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 13ന് 6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയാണ് ഉള്ളത്. എ15 ബയോണിക് ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 12 എംപി ഡ്യൂവല്‍ പിന് ക്യാമറയാണ് ഇതിനുള്ളത്. മുന്‍ ക്യാമറയും 12എംപിയാണ്. 128 ജിബി ഡ്യൂവല്‍ സിംപതിപ്പാണ് ഇത്. 5ജി സപ്പോര്‍ട്ട് നല്‍കും. ഐഒഎസ് 15 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3450എംഎഎച്ച് ബാറ്ററി 18 മണിക്കൂര്‍ പ്ലേബാക്ക് സമയം നല്‍കും. ഐഫോണ്‍ എസ്ഇയുടെ നിര്‍മ്മാണം ബെംഗളൂരുവിലെ വിസ്ട്രോണ്‍ പ്ലാന്റിലാണ് നടക്കുന്നത്. ഐഫോണ്‍ 13 ഇന്ത്യയുടെ ഉല്‍പ്പാദന ശേഖരത്തിലേക്ക് ചേര്‍ക്കുന്നത് ആപ്പിളിന് വളരെയധികം ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: