മനില: ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച് റായ് ചുഴലിക്കാറ്റ്. 375 ഓളം പേര് കൊല്ലപ്പെട്ടു. അന്‍പതിലധികം ആളുകളെ കാണാതായി, നാലരലക്ഷത്തോളം പേര്‍ക്ക് എല്ലാം നഷ്ടമായി. ആയിരത്തോം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.
ഡിസംബര്‍ 10ന് പലാവു ദ്വീപില്‍ ആരംഭിച്ച ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ എത്തിയപ്പോള്‍ ശക്തിപ്രാപിച്ചു.14ന് ചുഴലിക്കാറ്റാകുകയും, 18ന് അതിശക്തമാക്കുകയും ചെയ്തു. ഫിലിപ്പീന്‍സ് തീരം തൊട്ടതോടെ കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് വീശി അടിക്കുകയായിരുന്നു. ദിനാഗട്, മിന്‍ഡനാവോ, സിയാര്‍ഗോ എന്നി ദ്വീപുകളില്‍ കനത്ത നാശനഷ്ടം ഉണ്ടായി.
വര്‍ഷത്തില്‍ പല തവണ ചുഴലിക്കാറ്റ് നാശനഷ്ടം വിതക്കുന്ന സ്ഥലമാണ് ഫിലിപ്പീന്‍സ്. എന്നാല്‍ ഇത്തവണ കനത്ത നാശനഷ്ടമാണ് ഫിലിപ്പീൻസ് നേരിടുന്നത്. ചുഴലിക്കാറ്റുകളിലെ ഏറ്റവും ശക്തമായ കാറ്റാണ് റായ് ചുഴലിക്കാറ്റ്. ഇതിന് മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റ് ഉണ്ടായത് 2014ൽ റമാസുന്‍ ആണ്. പസഫിക്ക് സമുദ്രമേഖലയില്പ്പെട്ട ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റുകള്‍ തുടര്‍കഥയാണ്. ജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും കനത്ത നഷ്ടം ഉണ്ടാകാറുണ്ട്.
2013ല്‍ ഉണ്ടായ ഹയാന് ചുഴലിക്കാറ്റില്‍ ആറായിരത്തോളം പേര് മരിച്ചു. 20 ഓളം ചുഴലിക്കാറ്റുകള്‍ ഒരു വര്‍ഷം ഫിലിപ്പീന്‍സില്‍ വീശി അടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: