ബെയ്ജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാത്ത കമ്പനികള്‍ ചൈന വിടണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇതോടെ ആപ്പിളും ആമസോണും ഉള്‍പ്പെടെ എല്ലാ യുഎസ് കമ്പനികളും ചൈനയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ്. ആമസോണ്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ പുസ്തകത്തിനെതിരായ വിമര്‍ശനങ്ങളെല്ലാം എല്ലാ പ്ലാറ്റ് ഫോമുകളിലും നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
ഷീ ജിന്‍പിങിന്റെ മുഴുവന്‍ പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ച് ‘ഷീ ജിന്‍പിങ്: ചൈനയിലെ ഭരണം’ എന്ന പേരില്‍ ചൈന ഈയിടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തെ വിമര്‍ശിക്കുന്ന എല്ലാതരം നിരൂപണങ്ങളും നീക്കം ചെയ്യാന്‍ ആമസോണിനോട് ബെയ്ജിംഗ് അധികൃതര്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു. പുസ്തകത്തിന് അഞ്ച് നക്ഷത്രങ്ങളേക്കാള്‍ കുറഞ്ഞ റേറ്റിംഗ് നല്കിയ നിരൂപണങ്ങളെല്ലാം നീക്കം ചെയ്യാനും ആമസോണിനോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ആമസോണ്‍ ചൈനയുടെ എല്ലാ ആവശ്യങ്ങളും അതേ പടി അംഗീകരിച്ച് നടപ്പാക്കിയിരിക്കുകയാണ്.
ഷീ ജിന്‍പിങിനെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയോ നേരിയ തോതില്‍ പോലും വിമര്‍ശിക്കുന്ന ഒരു കമ്പനിയെയും ചൈനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടെന്നതാണ് ചൈനയുടെ പുതിയ നയം. നേരത്തെ ആപ്പിളും ചൈനയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിരുന്നു. ഇത്രയ്ക്കധികം ജനസംഖ്യയുള്ള ഒരു രാജ്യത്തിലെ വിപുലമായ വിപണി ഒഴിവാക്കാന്‍ യുഎസ് കമ്പനികള്‍ തയ്യാറല്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയസാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആമസോണ്‍ ചൈനയില്‍ അതിവേഗം വളരുകയാണെന്നും റോയിട്ടേഴ്സ് പറയുന്നു. അതേ സമയം യാഹൂ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അന്ത്യശാസനം കര്‍ശനമാക്കിയതോടെ ചൈന വിട്ടുപോയ കമ്പനികളാണ്.
ചൈനയില്‍ പിടിച്ചുനില്ക്കാന് ചൈനീസ് പുസ്തകങ്ങള്‍ യുഎസില്‍ വില്ക്കാന് വരെ ആമസോണ്‍ തയ്യാറായിരിക്കുകയാണ്. ഇതിനായി ചൈനയുടെ പ്രചാരണ കമ്പനിയുമായി ആമസോണ്‍ പ്രത്യേക കരാര്‍ ഉണ്ടാക്കിയിരിക്കുകയാണ്. ചൈന ബുക്സ് എന്നാണ് ആമസോണിന്റെ ഈ പദ്ധതി അറിയപ്പെടുന്നത്. ആമസോണ്‍ അവരുടെ കിന്‍ഡില്‍ ഇലക്ട്രോണിക് പുസ്തക ഉപകരണവും ക്ലൗഡ് കമ്പ്യൂട്ടിംഗും ഇ കൊമേഴ്സ് ബിസിനസും അതിവേഗം വളരുകയാണ്. ആമസോണിന്റെ ചൈന ബുക്സ് പദ്ധതിക്ക് ചൈനീസ് അധികൃതരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.
ചൈനയാകട്ടെ അവര്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ അങ്ങേയറ്റം അസഹിഷ്ണുത പുലര്‍ത്തുന്നു. ചൈനയെ വിമര്‍ശിച്ച ബിസിനസുകാരന് ജാക് മാ അപ്രത്യക്ഷനായി. ഉപപ്രധാനമനമന്ത്രി സാങ് ഗവോലിയെ വിമര്‍ശിച്ച ചൈനയുടെ ടെന്നീസ് താരം പെങ് ഷുവായിയും പൊതുസമൂഹത്തില്‍ നിന്നും ഏതാണ് അപ്രത്യക്ഷമായിരിക്കുന്നു. തങ്ങളുടെ ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സുപ്രീംകോടതിയെ സമീപിച്ച ആപ്പിള്‍ പക്ഷെ ചൈനയുടെ കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്. ചൈനീസ് അധികൃതരുടെ എല്ലാ ആവശ്യങ്ങള്‍ക്കും വഴങ്ങി നിശ്ശബ്ദമായി മുന്നോട്ട് പോകാനാണ് ആപ്പിളും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: