പത്തനംതിട്ട : പത്തനംതിട്ട മല്ലപ്പള്ളയിലെ ചായക്കടയില്‍ സ്ഫോടനം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേര് ഗുരുതരാവസ്ഥയിലാണ്. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്ഫോടക വസ്തു പൊട്ടിത്തറിച്ചത്. പുളച്ചമാക്കല്‍ ബഷീര്‍ എന്നയാള്‍ നടത്തുന്ന ചായക്കടയില്‍ രാവിലെ പത്ത് മണിയോടെയാണ് സ്ഫോടനം നടന്നത്.
പരിക്കേറ്റവരില്‍ ഒരാളുടെ കൈപ്പത്തി അറ്റ് പോവുകയും ചെയ്തു. സണ്ണി ചാക്കോ എന്നയാളുടെ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യില്‍ വെച്ചാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഇത് കൂടാതെ കടയുടമയായ ബഷീറിനും, ബേബിച്ചന്, കുഞ്ഞിബ്രാഹിം, രാജശേഖരന്, ജോണ്‍ ജോസഫ് എന്നിവര്‍ക്കും പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ സണ്ണിയേയും ബേബിച്ചനേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു.
പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഈ സ്ഫോടക വസ്തു ചായക്കടയില്‍ എന്തിന് സൂക്ഷിച്ചെന്നത് സംശയം ഉയരുന്നുണ്ട്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: