കൊച്ചി: ന്യൂ ഇയര്‍ പാര്‍ട്ടിക്കായി വിശാഖപട്ടണത്ത് നിന്നും രണ്ട് കിലോ ഹാഷിഷ് ഓയിലുമായി എത്തിയ നിയമ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി മുഹമ്മദ് ( 23) ആണ് പിടിയിലായത്. ബംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ കടത്തിയത്.
അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വച്ച് ഉല്പന്നങ്ങള് കൈമാറാന്‍ മാത്രമേ നിര്‍ദേശം ഉണ്ടായിരുന്നുള്ളുവെന്നാണ് മുഹമ്മദ് പോലീസിന് നല്കിയ മൊഴി. ഇയാള്‍ കടത്ത് സംഘത്തിലെ കണ്ണി മാത്രമാണെന്നും കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. മുഹമ്മദിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: