കൊച്ചി : കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന ആവശ്യം തീര്‍ത്തും ബാലിശമെന്ന് ഹൈക്കോടതി. പൊതുതാത്പ്പര്യമല്ല, പ്രശസ്തി താത്പ്പര്യമാണ് ഹര്‍ജിക്ക് പിന്നിലെന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു. കോടതി ചെലവ് സഹിതം ഹര്‍ജി തള്ളിയ കോടതി ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താത്പ്പര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഗൗരവമുള്ള നിരവധി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. ഈ അവസരത്തില്‍ ഇത്തരത്തിലുള്ള ഹര്‍ജികളൊന്നും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല. ആറാഴ്ചയ്ക്കുള്ളില്‍ പിഴ അടയ്ക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
പിഴ ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കടത്തുരുത്തി സ്വദേശി പീറ്റര്‍ മാലിപ്പറമ്പില്‍ ആണ് ഹര്ജിക്കാരന്. പണം കൊടുത്ത് സ്വകാര്യ ആശുപത്രിയില്‍ വാക്സിന് എടുക്കുമ്പോള്‍ മോദിയുടെ ചിത്രം പതിക്കുന്നത് മാലികവകാശ ലംഘനമാണെണന്നും അതിനാല്‍ ചിത്രം നീക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: