ന്യൂദല്‍ഹി: രാജ്യത്തെ പെട്രോളിയം ഉല്പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ അതാത് ഉല്‍പ്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വര്‍ തെലി ഇന്ന് രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചു.
എന്നിരുന്നാലും, അന്താരാഷ്ട്ര വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഉപഭോക്താവിന് ഫലപ്രദമായ വിലയില്‍ ഗാര്‍ഹിക എല്‍പിജി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ഉല്പന്ന വില കൂടുകയും കുറയുകയും ചെയ്യുന്നത് അനുസരിച്ചും, സബ്സിഡി സംബന്ധിച്ച സര്‍ക്കാര്‍ തീരുമാന പ്രകാരവും ഉല്പന്നത്തിന്റെ സബ്സിഡി കൂടുകയോ കുറയുകയോ ചെയ്യാറുണ്ട്. ഗാര്‍ഹിക എല്‍പിജിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കുള്ള സബ്സിഡിയായി 2019-20, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 24,172 കോടി രൂപയും, 11,895 കോടി രൂപയും സര്‍ക്കാര്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: