ന്യൂദല്‍ഹി: കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാന്‍ ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ബഹളവും മറികടന്നാണ് ബില്‍ പാസാക്കിയത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ വര്‍ഷത്തില്‍ നാലു തവണ അവസരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
വോട്ട് ചെയ്യുകയെന്നത് നിയമപരമായ അവകാശമാണ്. ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കുന്നതു തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ചൂണ്ടിക്കാട്ടി.എന്നാല്‍, പ്രതിപക്ഷം തെറ്റിദ്ധരിക്കപ്പെട്ടെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങളാണു പറയുന്നതെന്നും കേന്ദ്രം പ്രതികരിച്ചു. ‘കള്ളവോട്ട് തടയാനാണു സര്‍ക്കാരിന്റെ ശ്രമം. ഈ നീക്കത്തിനൊപ്പം ചേരുകയാണു പ്രതിപക്ഷം ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്രനിയമമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആധാര്‍ ഉപയോഗിക്കുന്നത് വോട്ടര്‍മാരുടെ മേല്‍വിലാസമാറ്റം സുഗമമാക്കാന്‍ സഹായിക്കുമെന്ന് നിര്‍ദേശിച്ചിരുന്നു. വോട്ടര്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും കള്ളവോട്ടും തടയാന്‍ സഹായിക്കും. ഇത് രാജ്യതാല്പര്യം സംരക്ഷിക്കാന്‍ സഹായകരമാകും.
യു ഐഡിഎ ഐയും കേന്ദ്രസര്‍ക്കാരും സമ്മതിച്ചാല്‍ ആധാറും വോട്ടര്‍കാര്‍ഡും യോജിപ്പിക്കാന്‍ ഇപ്പോഴത്തെ ജനപ്രാതിനിധ്യനിയമം (1950), ആധാര്‍ നിയമം (2016) എന്നിവയില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ല. 2015ല്‍ ആധാറുമായി വോട്ടര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നല്‍കിയില്ല. പകരം എല്‍പിജി, മണ്ണെണ്ണ വിതരണം എന്നിവയ്ക്ക് മാത്രമായി ആധാര്‍ ഉപയോഗിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. എന്തായാലും യു ഐഎ ഡി ഐ അനുവാദം നല്കിയാല് കള്ളവോട്ടും ഇരട്ടവോട്ടും തടയുന്നതിന് അത് ഫലപ്രദമായ മാര്‍ഗ്ഗമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമാണ് ആധാര്‍.
വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം എഴുതി നല്കിയ ചോദ്യത്തിന് ഉത്തരമായി ലോക്സഭയില്‍ പ്രസ്താവിച്ചിരുന്നു. ആധാര്‍ ഉപയോഗിക്കുന്നത് വോട്ടറുടെ ഐഡിയുടെ ആധികാരികത കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് കള്ളവോട്ടിലൂടെയും ഇരട്ടവോട്ടിലൂടെയും തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് ഫലപ്രദമായി തടയിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: