ന്യൂദല്‍ഹി: 12 പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയതതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷതീരുമാനത്തെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍.
പാര്‍ലമെന്റില്‍ കുഴപ്പം സൃഷ്ടിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ മന്ത്രമെന്നും ഗോയല്‍ തിങ്കളാഴ്ച വിമര്‍ശിച്ചു. ‘പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷത്തിന് താല്പര്യമില്ല,’- പിയൂഷ് ഗോയല്‍ പറഞ്ഞു.
എംപിമാര്‍ അവരുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ഇപ്പോഴും പ്രതിപക്ഷപാര്‍ട്ടികള്‍ വിവിധ പ്രശ്നങ്ങളുയര്‍ത്തി സഭാപ്രവര്‍ത്തനം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി പ്രതിപക്ഷപാര്ട്ടികളുണ്ടാക്കുന്ന ബഹളവും തടസ്സവും കാരണം പാര്‍ലമെന്റ് യോഗം നീട്ടിവെയ്ക്കപ്പെടുകയുമാണ്. മഴക്കാല സമ്മേളനം പോലെ, ശീതകാലസമ്മേളനവും പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകളില്ലാതെ, വിലപ്പെട്ട മണിക്കൂറുകള്‍ പാഴാക്കപ്പെട്ട് മുന്നോട്ട് പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: