ഹ്യൂല്‍വ(സ്പെയിന്): ചരിത്രം കുറിച്ച് കിഡംബി ശ്രീകാന്ത്. ലോക ബാഡ്്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി. സ്വര്‍ണ്ണത്തിനായുള്ള കലാശക്കളിയില്‍ സിങ്കപ്പൂരിന്റെ ലോ കീന്‍ യൂവിനോട് തോറ്റതോടെയാണ് ശ്രീകാന്തിന് വെള്ളി മെഡല്‍ ലഭിച്ചത്. സ്കോര്‍: 15-21, 20-22. നാല്‍പ്പത്തിമൂന്ന് മിനിറ്റില്‍ മത്സരം അവസാനിച്ചു.
ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം പൊരുതിയ ലോ കീന്‍ യുവിനെതിരെ ഒരു ഘട്ടത്തില്‍ ശ്രീകാന്ത് 11-7 ന് മുന്നിലായിരുന്നു. എന്നാല്‍ ശ്രീകാന്തിനെ പതിനൊന്നില്‍ തന്നെ കെട്ടിയിട്ട്് യൂ പൊരുതി മുന്നേറി സ്്്കോര് ഒപ്പത്തിനൊപ്പം എത്തിച്ചു (11-11). പിന്നീട് ലോ കീന്‍ യൂ ശ്രീകാന്തിനെ പിന്നിലാക്കി കുതിച്ചു മുന്നേറി. ഒടുവില്‍ 21-15 ന്് ഗെയിമും സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ശ്രീകാന്താണ് മുന്നിട്ടുനിന്നത്. തുടക്കത്തില്‍ 3-2 നും 5- 4 നും ഇന്ത്യന്‍ താരം മുന്നിലായിരുന്നു. എന്നാല്‍ ശക്തമായ സ്മാഷുകളിലൂടെയും പ്ലേസിങ് ഷോട്ടുകളിലൂടെയും ലോ കീന്‍ യു കളം നിറഞ്ഞതോടെ ശ്രീകാന്ത് 9-11 ന്് പിന്നിലായി. എന്നാല്‍ അവസാന നിമിഷങ്ങളില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ 22-20 ന് യൂ ഗെയിമും സ്വര്‍ണവും പോക്കറ്റിലാക്കി.
ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെന്നിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ഫൈനലില്‍ കടന്നത്. സ്കോര്‍: 17-21, 21-14, 21-17. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ പുരുഷ താരമാണ് ശ്രീകാന്ത്. സെമിയില്‍ തോറ്റ ലക്ഷ്യാ സെന്നിന് വെങ്കലം ലഭിച്ചു.
പ്രകാശ് പദുകോണ്‍ (1983) സായ് പ്രണീത് (2019), ലക്ഷ്യാ സെന്‍ (2020) എന്നിവര്‍ക്കുശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടവും ശ്രീകാന്തിന് സ്വന്തമായി.
രണ്ടാം സീഡായ ജപ്പാന്റെ അകനെ യമാഗൂച്ചി വനിതകളുടെ സിംഗിള്‍സില്‍ സ്വര്‍ണം നേടി. ഫൈനലില്‍ ലോക ഒന്നാം നമ്പറും ടോപ്പ് സീഡുമായ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് തോല്‍പ്പിച്ചു. സ്കോര്‍: 21-14, 21-11. മത്സരം 39 മിനിറ്റില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: