കടകംപള്ളി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്തിരാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടാത്ത പദ്ധതി ജനാധിപത്യ സംവിധാനത്തില്‍ ഭൂഷണമല്ല.
ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം ഏജന്‍സികളെ വിട്ട് ഭൂമി വേണമെന്ന് ആവശ്യപ്പെടുന്ന സമീപനം ജനപങ്കാളിത്തത്തോടെ ഉള്ള വികസനം അല്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നിലനില്‍ക്കുന്ന തിരുവനന്തപുരത്തെ കടകംപള്ളി വില്ലേജിലെ കരിക്കകം മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സില്‍വര്‍ ലൈനിനെ ഹരിത പദ്ധതി എന്ന് വിളിക്കുന്നത് അപഹാസ്യമാണെന്നും വി.മുരളീധരന് പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് റോഡുകള്‍ കൂടുതല്‍ നന്നാക്കാനും നിലവിലുള്ള റെയില്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന വിവിധ കുടുംബങ്ങളെ നേരിട്ട് കണ്ട് മന്ത്രി വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: