തിരുവനന്തപുരം: ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ദുഃഖവും നാണക്കേടും ഉണ്ടാക്കുന്നുവെന്നും അദേഹം പറഞ്ഞു.
കേരളം പോലൊരു സംസ്ഥാനത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല നടക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുകയാണെങ്കില്‍ മറുവശത്ത് എന്ത് വികസനപ്രവര്‍ത്തനങ്ങളും ഉണ്ടായിട്ട് കാര്യമില്ല. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരും നിയമം കയ്യിലെടുക്കരുത്. രാഷ്ട്രീയ ഭിന്നത കൊലപാതകങ്ങള്‍ക്ക് കാരണമാകരുതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: