ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയപുകളുടെ എണ്ണം 137.46 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്കിയ 76,54,466 ഡോസുള്‍പ്പെടെ ഇന്ത്യയില്‍ ആകെ നല്കിയ വാക്സിന് ഡോസുകളുടെ എണ്ണം 1,37,46,13,252 കടന്നു.
ഇന്നു രാവിലെ ഏഴു വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന് ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,86,235
രണ്ടാം ഡോസ് 96,44,105
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,83,83,946
രണ്ടാം ഡോസ് 1,67,68,743
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 48,64,15,997
രണ്ടാം ഡോസ് 29,27,38,782
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,14,81,462
രണ്ടാം ഡോസ് 13,97,81,329
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 11,96,51,542
രണ്ടാം ഡോസ് 8,93,61,111
ആകെ 1,37,46,13,252
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,469 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,41,78,940 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.38% ആണ്. തുടര്‍ച്ചയായ 52ാം ദിവസവും 15,000ല്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,081 പേര്‍ക്കാണ് .
നിലവില്‍ 83,913 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.24 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,11,977 പരിശോധനകള്‍ നടത്തി. ആകെ 66.41 കോടിയിലേറെ (66,41,09,365) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.61 ശതമാനമാണ്. കഴിഞ്ഞ 35 ദിവസമായി ഇത് 1 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 76 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 111ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: