ന്യൂദല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയതിനെ അനുകൂലിച്ച് ഓള് ഇന്ത്യ ഇമാം ഓര്ഗനൈസേഷന് ചീഫ് ഇമാം ഡോ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി. 21 വയസ് എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന പ്രായമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായും അദേഹം പ്രതികരിച്ചു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയതിനെ വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന് ബാര്‍ഖി അടക്കമുള്ളവര്‍ ദേശീയതലത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെയും ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി വിമര്‍ശിച്ചു. ഇന്നത്തെ കാലത്ത് വിവാഹത്തേക്കാള്‍ ഒരു കരിയറാണ് പ്രധാനം. പെണ്‍കുട്ടി 21 വയസില്‍ കൂടുതല്‍ പക്വതയുള്ളവളാണെങ്കില്‍ അത് നല്ലതാണെന്നും ഇമാം പ്രതികരിച്ചു.
എല്ലാ സംഭവത്തിലും രാഷ്ട്രീയം കാണരുത്. സ്ത്രീ ശാക്തീകരണത്തിനായി മോദി സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ കൊണ്ടുവന്നു. ഇതും അതിന്റെ ഭാഗമായാണ്. നേരത്തെ പലരും മുത്തലാഖ് നിയമത്തെ എതിര്‍ത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ നീക്കം നിരവധി സ്ത്രീകളുടെ വീടുകള്‍ രക്ഷിച്ചുവെന്നും ഇമാം പറഞ്ഞു.
ഇമാമിന്റെ അഭിപ്രായ പ്രകടനം തീവ്ര മുസ്ലീം സംഘടനകളെ വെട്ടിലാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള സംഘടകള്‍ പ്രായപരിധി ഉയര്‍ത്തിയതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. സിപിഎമ്മും മുസ്ലീം സംഘടകളെ പിന്താങ്ങിയുള്ള നിലപാടാണ് കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: