ന്യൂദല്‍ഹി: കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അത്യന്താപേക്ഷിമെന്ന അപേക്ഷയുമായി ഇടത് എംപിമാര്‍ റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. സിപിഎമ്മിലെ എളമരം കരിം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ബിനോയ് വിശ്വവും ശ്രേയംസ് കുമാറും വിട്ടു നിന്നു.ജോസ് കെ മാണിയും എത്തിയില്ല
സിപിഐയ്ക്ക് വിഷയത്തില്‍ ഇരട്ടത്താപ്പ് നയമുള്ളതിനാലാണ് ബിനോയ് വിശ്വം മാറിനിന്നത്. അച്ഛന് വീരേന്ദ്രകുമാറിനോട് നീതികാട്ടുന്നതിന്റെ ഭാഗമായിട്ടാണ് ശ്രേയംസ് കുമാറിന്റെ മാറി നില്ക്കല്. കേരളത്തില്‍ എക്സ്പ്രസ് ഹൈവേ വരുന്നതിനെതിരെ വലിയ ജനകീയ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് വീരേന്ദ്രകുമാറായിരുന്നു.
കെ റെയില്‍ പദ്ധതിയെ തകര്‍ക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയില്‍വേ നില്‍ക്കരുതെന്നായിരുന്നു ഇടത് എംപിമാരുടെ ആവശ്യം..പാര്‍ലമെന്റ് മന്ദിരത്തിലെ റെയില്‍ മന്ത്രയുടെ ഓഫിസില്‍ വെച്ചുള്ള കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: