തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പോലീസ് ജലപീരങ്കിയിലും ലാത്തിചാര്‍ജിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് അഞ്ച് റൗണ്ടാണ് ജലപീരങ്കി പ്രയോഗിച്ചത്.
സത്യപ്രതിജ്ഞാലംഘനം നടത്തിയ ബിന്ദുവിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് ആവശ്യപ്പെട്ടു. കാക്കിക്കുളളില്‍ കമ്മ്യൂണിസ്റ്റ് രക്തമാണ് തിളയ്ക്കുന്നതെങ്കില്‍ അത് വീട്ടില്‍ വച്ചിട്ടുവരണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഉത്തരവ് അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ പോയാല്‍ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരളത്തിലെ തെരുവുകളിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്നും പ്രഫുല്‍ കൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: