വാഷിങ്ടണ്‍: അമേരിക്കയില്‍ വരാനിരിക്കുന്ന ശീതകാലം ഒമിക്രോണ്‍ മൂലമുള്ള മരണങ്ങളുടേതാകരുതെന്ന് മുന്നറിയിപ്പ് നല്കി പ്രസിഡന്റ് ജോ ബൈഡന്. ജാഗ്രത കൈവിടരുത്. വാക്സിന് ഡോസുകള്‍ക്ക് പുറമെ ബൂസ്റ്ററും സ്വീകരിക്കാന്‍ പൗരന്മാര് തയ്യാറാകണമെന്നും ബൈഡന് ആവശ്യപ്പെട്ടു. അമേരിക്കയില്‍ ഇതുവരെ 38 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.
യുകെയില്‍ അതിശക്തമായ വ്യാപനമാണുണ്ടാകുന്നത്. ആകെ കേസുകളുടെ എണ്ണം പതിനായിരം കടന്നു. രോഗം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയെയും ആകെ കേസുകളുടെ എണ്ണത്തില്‍ മറികടന്നു. ഡെന്മാര്ക്കില് ഒമിക്രോണ്‍ പതിനായിരത്തിലേക്കെത്തുകയാണ്.
ഗ്രീസിലും സ്ഥിതിവ്യത്യസ്തമല്ല. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ സ്ഥിരീകരിച്ചത് എണ്ണായിരത്തിലധികം പേര്‍ക്ക്. ദിവസേന 500ല്‍ അധികം പേര്‍ക്കാണ് ഈ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ഒരാള്‍ മരിച്ചതൊഴിച്ചാല്‍ മരണനിരക്ക് ഒഴിഞ്ഞ് നില്‍ക്കുന്നത് ആശ്വാസമായാണ് ലോകരാജ്യങ്ങള്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: