ഹ്യൂല്‍വ(സ്പെയിന്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്് രണ്ട് മെഡലുകള്‍ ഉറപ്പായി. കിഡിംബി ശ്രീകാന്തും ലക്ഷ്യാ സെന്നും പുരുഷ സിംഗിള്‍സിന്റെ സെമിയിലെത്തിയതോടെയാണ് ഇന്ത്യക്ക് രണ്ട് മെഡലുകള്‍ ഉറപ്പായത്. അതേസമയം, നിലവിലെ വനിതാ ചാമ്പ്യനായ ഇന്ത്യന്‍ താരം പി.വി. സിന്ധു ക്വാര്‍ട്ടറില്‍ പുറത്തായി.
പന്ത്രണ്ടാം സീഡായ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-8, 21-7. മത്സരം ഇരുപത്തിയാറു മിനിറ്റില്‍ അവസാനിച്ചു.
ഇതാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ലക്ഷ്യാ സെന്‍ ശക്തമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചൈനയുടെ ജുന് പെങ് സാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കു പരാജയപ്പെടുത്തി. സ്്കോര്‍: 21-15, 15-21, 22-20.
ഇതിഹാസമായ പ്രകാശ് പദുകോണ്‍ (1983, വെങ്കലം), ബി. സായ് പ്രണീത് (2019 , വെങ്കലം) എന്നിവര്ക്കുശേഷ,ം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളായി ശ്രീകാന്തും ലക്ഷ്യാ സെന്നും.
വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്താനിറങ്ങിയ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പറായ തായ്സുവിനോട് അനായാസം കീഴടങ്ങി. നാല്‍പ്പത്തിരണ്ട് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 17-21, 13-21 എന്ന സ്കോറിനാണ് സിന്ധു തോറ്റത്. ഈ വര്‍ഷം നടന്ന ടോക്കിയോ ഒളിമ്പിക്സിന്റെ സെമിയിലും സിന്ധു തായ് സു വിനോട് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: