കോഴിക്കോട്: തിക്കോടിയില്‍ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയ്ക്കാണ് പൊള്ളലേറ്റത്. 60 ശതമാനത്തിലേറെ പൊളളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 9.50ന് ആയിരുന്നു സംഭവം. ബസിറങ്ങി പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ കയറാനൊരുങ്ങുമ്പോഴായിരുന്നു ആക്രമണം. അയൽവാസിയായ നന്ദു എന്ന യുവാവാണ് ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. തീകൊളുത്തും മുമ്പ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നല്കി.
പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമെന്നാണ് സൂചന. പെൺകുട്ടിയുടെ ഫോൺ യുവാവിന്റെ കസ്റ്റഡിയിലായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിക്കുകയും ചെയ്തു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് അനുസരിച്ചില്ലെങ്കിൽ പെൺകുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി. കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് പെൺകുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ മാനഹാനി ഭയന്നാണ് പോലീസിൽ പരാതി നൽകാതിരുന്നതെന്ന് അയൽക്കാർ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസിലെ ഡാറ്റാ എന്‍ട്രി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: