ന്യൂദല്‍ഹി: അഭിഭാഷകര്‍ക്കെതിരായ അപകീര്‍ത്തികരമായ ലേഖനത്തിന്റെ പേരില്‍ ഒരു മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ഒരു മാധ്യമപ്രവര്ത്തകന് സമര്‍പ്പിച്ച അപ്പീല്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്‍ വി രമണ തള്ളി. പത്രപ്രവര്ത്തകന് ഒരു മാസത്തെ തടവ് ശിക്ഷ അനിവാര്യമാണ് രമണ നിരീക്ഷിച്ചു. ഏത് തരത്തിലുള്ള പത്രപ്രവര്‍ത്തനമാണ് ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇതാണ് മഞ്ഞ പത്രപ്രവര്‍ത്തനമെന്നും ഒരു മാസത്തെ ജയില്‍ ശിക്ഷ വളരെ ഉദാരമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അയാള്‍ അനുഭവിക്കട്ടെ; എന്തൊരു പത്രപ്രവര്‍ത്തനമാണിത്; അഭിഭാഷകരെയും സംരക്ഷിക്കണം. ഒരു മാസം വളരെ കുറവാണെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. നിങ്ങളുടെ ലേഖനത്തില്‍ ഒരാളെ ‘മൂന്നാം നിര അഭിഭാഷകന്’ എന്നാണ് വിളിച്ചിരിക്കുന്നത്. ‘നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനാണോ, പത്രപ്രവര്ത്തില് ഉപയോഗിക്കുന്ന ഭാഷയാണോ ഇതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. നിങ്ങളുടെ ലേഖനങ്ങളുടെ ഭാഷ നിങ്ങള്‍ തന്നെ പരിശോധിക്കൂ എന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലെ ജസ്റ്റിസ് ഹിമ കോഹ്ലി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: