തിരുവനന്തപുരം : നായര്‍ സ്ത്രീകളെ പുസ്തകത്തിലൂടെ അപമാനിച്ചെന്ന കേസില്‍ ശശി തരൂര്‍ ഹാജരായില്ല. ‘ദി ഗ്രേറ്റി ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തിലൂടെ ശശി തരൂര്‍ നായര്‍ സ്ത്രീകളെ അപമാനിച്ചെന്നതാണ് കേസ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ശശി തരൂരോ, അദ്ദേഹത്തിന്റെ അഭിഭാഷകനോ വിശദമായ വാദങ്ങള്‍ക്കായി ഹാജരായില്ല. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം 27ലേക്ക് മാറ്റി.
എന്‍എസ്എസ് പെരുന്താന്നി കരയോഗം അംഗമായ സന്ധ്യ ശ്രീകുമാറാണ് തരൂരിനെതിരെ പരാതി നല്‍കിയത്. സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനാല്‍ കേസില്‍ നേരത്തെ തരൂരിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: