ന്യൂദല്‍ഹി : ഭൂട്ടാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ നങ്ദാഗ് പേല് ഗി ഖോര്‍ലോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യങ്ങളില്‍ നടത്തിയ സുപ്രധാ ഇപടെലുകളും പ്രധാനമന്ത്രി എന്ന നിലയില്‍ അയല്‍ രാജ്യമായ ഭൂട്ടാന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം നല്‍കുന്നതെന്ന് ഭൂട്ടാന് രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യല് വാങ്ചുക് അറിയിച്ചു. ഭൂട്ടാന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ഭൂട്ടാന് ദേശീയ ദിനം കൂടിയായ ഇന്നാണ് പരമോന്നത സിവിലിയന്‍ പുരസ്കാര പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ പേര് പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചതില്‍ തനിക്ക് അതീവ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്രത്യേകിച്ച് കോവിഡ് കാലത്ത് മോദി ഭൂട്ടാന് പകര്‍ന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെയും രാജാവ് പ്രശംസിച്ചു.
കോവിഡ് മഹാമാരി മൂലം രാജ്യം വലഞ്ഞിരുന്നപ്പോള്‍ ഇന്ത്യ ഭൂട്ടാന് വാക്സിനും മറ്റ് ചികിത്സാ സഹായങ്ങളും നല്‍കിയിരുന്നു. ഒരുലക്ഷം കോടി കോവിഡ് വാക്സിനേഷന് ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭൂട്ടാന് പ്രധാനമന്ത്രി ലോട്ടെ ഷെറിങ് അഭിനന്ദിച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യയുടെ അയല്‍ രാജ്യമായതിനാല്‍ കൂടുതല്‍ സുരക്ഷിതത്വം അനുഭവിച്ചറിയാന്‍ സാധിക്കുന്നെന്നും ഷെറിങ് അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ അമീര്‍ അമാനുള്ള ഖാന് പുരസ്കാരവും ഇതിനു മുമ്പ് പ്രധാനമന്ത്രിയെ തേടിയെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: