മംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന് ആക്രമിച്ച മതതീവ്രാദികള്‍ മംഗളൂരു ജില്ലവിട്ട് പുറത്തുപോയിട്ടില്ലെന്ന് കര്‍ണാടക പോലീസ്. ഇവരെ ഉടനെ പിടികൂടും. അക്രമികളില്‍ ചിലര്‍ പള്ളിയില്‍ ഒളിച്ചിരിക്കുകയാണെന്നും ഇവര്‍ വീണ്ടും പൊതുമുതല്‍ നശിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മാരകായുധങ്ങളും ഇവര്‍ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതായും പോലീസ് പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അക്രമികളെ സംരക്ഷിക്കരുതെന്ന് മതഅധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൃത്യമായ വിവരം ലഭിച്ചാല്‍ പള്ളികള്‍ക്കുള്ളില്‍ കയറി പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
പിഎഫ്ഐ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡയിലെ പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ മൂന്ന് ദിവസത്തേക്ക് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് പിഎഫ്ഐഎസ്ഡിപിഐ പ്രവര്‍ത്തകരെ ഉപ്പിനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാരകായുധങ്ങളുമായി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പിഎസ്ഐയും മറ്റ് ജീവനക്കാരും തടയാന്‍ ശ്രമിച്ചെങ്കിലും പിഎഫ്ഐ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചച്ചെങ്കിലും ആംബുലന്‍സില്‍ കൊണ്ടുപോയ മൂര്‍ച്ചയേറിയ ആയുധങ്ങളും സോഡ കുപ്പികളും ഉപയോഗിച്ച് ജനക്കൂട്ടം പോലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. തീവ്രവാദശക്തികളെ അടിച്ചമര്‍ത്തണമെന്ന് കര്‍ണാടക ഡിജിപി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: