മംഗലാപുരം: ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന് ഉപരോധിക്കാന്‍ പോയ നൂറില്‍ അധികം പേര് പരുക്കുകളുമായി ആശുപത്രിയിലാണെന്ന് എസ്ഡിപിഐ. സ്റ്റേഷനുമുന്നില്‍ നിസ്കാര സമരം അനുവദിച്ചില്ല. ഉസ്താദ് അടക്കമുള്ളവരെ തടഞ്ഞ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി ഓടികുകയായിരുന്നുവെന്ന് എസ്ഡിപിഐ ആരോപിക്കുന്നു.
എന്നാല്‍, ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ടുകാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ആക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎസ്പി ഡോ.ഗണകുമാര്‍ വ്യക്തമാക്കി. രാത്രി 9ന് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തി വീശിയത്.
രണ്ട് മീന്‍ വില്‍പ്പനക്കാരുടെ കൊലയുമായി ബന്ധപ്പെട്ട് പിഎഫ്ഐ ഉപ്പിലങ്ങാടി പ്രസിഡന്റ് അബ്ദുള്‍ ഹമീദ,എസ്ഡിപിഐ മുഹമ്മദ് സക്കരിയ,മുസ്തഫ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം പിഎഫ് ഐ പ്രവര്‍ത്തകര്‍ പോലീസ്റ്റേഷനിലെക്ക് മാരകായുധങ്ങളുമായി പാഞ്ഞെത്തുകയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പോലീസ് ഇതിന് വിസമ്മതിച്ചതോടെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അവര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പോലീസ് ഉപ്പിനങ്ങാടിയിലും സമീപ പ്രാദേശങ്ങളിലും കനത്ത സുരക്ഷ ഏര്പ്പെടത്തിയിരിക്കുകയാണ്. പ്രദേശത്ത് 144 പ്രഖ്യാപിചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. തീവ്രവാദശക്തികളെ അടിച്ചമര്‍ത്തണമെന്ന് കര്‍ണാടക ഡിജിപി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന് അക്രമിക്കുന്ന തരത്തിലുള്ള ഒരു സമരവും അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: