കണ്ണൂര്‍: ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമിനോട് വ്യക്തിപരമായി യോജിക്കുന്നാതായി ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കേരളം വളരെ കാലത്തെ ചര്‍ച്ചകള്‍ക്ക ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പക്ഷെ തന്റെ മകള്‍ പഠിച്ച മംഗ്ലൂരു സ്കൂള്‍ വളരെ കാലം മുമ്പ് തന്നെ ഇതൊക്കെ നടപ്പാക്കിയിരുന്നതായും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
ഇവിടുത്തെ അക്കാദമിക്ക് കൗണ്‍സില്‍ അംഗംങ്ങളും സിന്ഡികേറ്റും സെനറ്റും അധ്യാപകരുടെയും ജീവനക്കാരുടെ വേതന വിഷയങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്തിരുന്നുള്ളൂ. ഇവിടെ രാഷ്ട്രയത്തെ നിയന്ത്രിച്ചത് ട്രേഡ് യൂണിയനിസമാണ് ഇടത് പുരോഗമന രാഷ്ട്രീയം എന്ന് നമ്മള് തെറ്റിധരിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ന് ഇപ്പോള്‍ മുജാഹിദ് ബാലിശ്ശേരിമാരാണ് അക്കാദമിക്ക് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതെന്നും അവരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു. ഇത് തടയുന്നില്ലെങ്കില്‍ കേരളം വീണ്ടും പിറകിലാകുമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂള്‍ നടപടിക്കെതിരെ മുസ്ലീം മത സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി പറഞ്ഞു. കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിത്. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാതെയാണ് തീരുമാനമെടുത്തതെന്നും സഖാഫി പ്രതികരിച്ചു.
ഇകെ, എപി വിഭാഗം സുന്നി സംഘടനകള്‍ ഒന്നടങ്കം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്ന് മജീദ് സഖാഫി ചൂണ്ടിക്കാട്ടി. മുജാഹിദ് വിഭാഗവും യൂണിഫോമിനെതിരായ സമരത്തില്‍ മുന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്കൂളും പിടിഎയും പിന്മാറണമെന്നും സഖാഫി ആവശ്യപ്പെട്ടു.
യൂണിഫോമിലെ പരിഷ്കാരത്തിനെതിരെ മുസ്ലീം ലീഗും എംഎസ്എഫും രംഗത്തുവന്നിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്ന് എംഎസ്എഫ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: