തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടി മൂന്നാം തവണയും സ്ത്രീകള്‍ക്കുള്ള 100 മികച്ച തൊഴിലിടങ്ങില്‍ ഒന്നായി തെരഞ്ഞടുക്കപ്പെട്ടു. ജോലിസ്ഥലത്ത് മതിയായ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കായുള്ള ‘എക്സംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍’ അംഗീകാരവും യു.എസ്.ടിക്കാണ്.
ബെസ്റ്റ് കമ്പനീസ് ഫോര്‍ വിമന്‍ ഇന്‍ ഇന്ത്യ ( ബി.സി.ഡബ്ല്യൂ.ഐ ) എന്ന ഈ മല്‍സരത്തില്‍ ലോകമെമ്പാടുമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 330 ലധികം കമ്പനികള്‍ പങ്കെടുത്തു. വൈവിധ്യം, സ്ത്രീപ്രാതിനിധ്യം, തലമുറ, അംഗവൈകല്യമുള്ളവര്‍, എല്‍.ജി.ബി.ടി.ക്യൂ തുടങ്ങിയ നിരവധി ഘടകങ്ങളാണ് അംഗീകാരത്തിനായി പരിഗണിച്ചത്.
പ്രസവം, വയോജന സംരക്ഷണം, കുട്ടികളെ ദത്തെടുക്കല്‍ എന്നിവയില്‍ മാത്രം ഒതുങ്ങാതെ ജീവനക്കാര്‍ക്ക് എല്ലാ രീതിയിലും പിന്തുണ നല്കുന്ന കാര്യത്തിലും കമ്പനി പ്രതിജ്ഞാബദ്ധമാണ്. ജോലിസമയം, ദൂരസ്ഥലങ്ങളിലെ ജോലി, അവധി ദിവസങ്ങള്‍ എന്നിവ സംബന്ധിച്ച് സ്ത്രീകള്‍ക്ക് ഏറെ അനുകൂലമായൊരു തൊഴില്‍ സംസ്ക്കാരമാണ് യു.എസ്.ടിയില്‍ നിലനില്‍ക്കുന്നത്.
നിയമനം, സ്ഥാനക്കയറ്റം, അംഗീകാരം, നേതൃത്വ പരിശീലനം, എന്നീ മേഖലകളില്‍ എല്ലാം തന്നെ കമ്പനി വൈവിധ്യവത്ക്കരണം ഉറപ്പാക്കിയിട്ടുണ്ട്. ട്രാന്‍സ്ജെന്റര്‍മാരെ നിയമിച്ച ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ടെക്നോളജി ട്രാന്സ്ഫര്മേഷന് കമ്പനികളില്‍ ഒന്നാണ് യു.എസ്.ടി. ഇവര്‍ക്കായി കര്‍വ്ഡ് കളേഴ്സ് എന്ന പ്രത്യേക ഗ്രൂപ്പും കമ്പനി രൂപീകരിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഇംപാക്ട് ഇന്ത്യ എന്ന പദ്ധതിയും യു.എസ്.ടി നടപ്പിലാക്കിയിട്ടുണ്ട്. കാഴ്ചശക്തിയില്ലാത്തവര്‍ക്കായി ബ്രെയിലി വിത്തൗട്ട് ബോര്ഡേഴ്സുമായും ശ്രവണ ശേഷി ഇല്ലാത്തവര്‍ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗുമായി സഹകരിച്ചും യു.എസ്.ടി വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. സ്റ്റെം മേഖലയില്‍ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിമുക്ത സൈനികര്‍ തുടങ്ങിയവരെ പരിശീലിപ്പിക്കുന്നതിനും തൊഴില്‍ നല്‍കുന്നതിനും വിവിധ രാജ്യങ്ങളില്‍ സ്റ്റെപ്പ് ഇറ്റ് അപ്പ് എന്ന പദ്ധതിയും വന്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ബിസിനസ് കള്‍ച്ചര്‍ ടീം പുരസ്ക്കാരങ്ങളില്‍ ഓഫീസ് ഓഫ് വാല്യൂസ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തില്‍ യു.എസ്.ടി പുരസ്ക്കാരം നേടിയിരുന്നു. മലേഷ്യ, അമേരിക്ക, ബ്രിട്ടന്, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ മികച്ച തൊഴിലിടമായി യു.എസ്.ടിയെ തെരഞ്ഞെടുത്തിരുന്നു. കൂടാതെ ടോപ്പ് എംപ്ലോയേഴ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ( ടി.ഇ.ഐ ) അമേരിക്ക, ബ്രിട്ടന്, ഇന്ത്യ, മെക്സിക്കോ, സ്പെയിന്, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ മികച്ച തൊഴില്‍ദാതാവായി യു.എസ്.ടിയെ തെരഞ്ഞെടുത്തിരുന്നു. 2020 ല്‍ ജോലി ചെയ്യാനുള്ള ലോകത്തെ മികച്ച നൂറ് സ്ഥാപനങ്ങള്‍ക്കുള്ള ഗ്ലാസ്ഡോര്‍ എംപ്ലോയീസ് ചോയ്സ് അവാര്‍ഡും കമ്പനിക്ക് ലഭിച്ചു. ആഗോള തലത്തിലെ ആവശ്യങ്ങള്‍ നേരിടുന്നതിനായി യു.എസ്.ടി ആഗോളതലത്തില്‍ പതിനായിരത്തോളം ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: