പുനലൂര്‍: കൊവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം കൊല്ലം-ചെങ്കോട്ട റെയില്‍പാതയില്‍ നാളെ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സ്പെഷ്യല്‍ സര്‍വീസായി ഓടും. സ്പെഷ്യല്‍ ആയതിനാല്‍ മിനിമം ടിക്കറ്റ് ചാര്‍ജ് 30 രൂപയാണ്. സാധാരണ പാസഞ്ചറില്‍ 10 രൂപയായിരുന്നു.
നാളെ ചെങ്കോട്ട-കൊല്ലം പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കും, 16ന് കൊല്ലം-ചെങ്കോട്ട പണ്ടാസഞ്ചര് സര്‍വീസും ഉണ്ടാകും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും കൊല്ലത്തു നിന്നുള്ള സ്പെഷ്യല്‍ ട്രെയിന്‍ രാവിലെ 10.20ന് പുറപ്പെട്ട് 2.20ന് ചെങ്കോട്ടയില്‍ എത്തും. ചെങ്കോട്ടയില്‍ നിന്നുള്ള സര്‍വ്വീസ് 11.35ന് ആരംഭിച്ച് 3.25ന് കൊല്ലത്ത് എത്തും.
പുനലൂരിനും ചെങ്കോട്ടയ്ക്കുമിടയില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തത് കിഴക്കന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യും. ഈ ട്രെയിനില്‍ റിസര്‍വേഷന്‍ ഇല്ല. കൗണ്ടറുകളില്‍ നിന്നു ടിക്കറ്റ് എടുക്കാം. സീസണ് ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാം. ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, ഒറ്റക്കല്‍, കുരി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ് തുടങ്ങിയ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ സര്‍വീസിന് സ്റ്റോപ്പ് ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: