തിരുവനന്തപുരം: ഡിസംബർ 16ന് കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്ട്ര ജൈവ കൃഷി ഉച്ചകോടി ബിജെപി സംസ്ഥാനത്തെ 280 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. എല്ലാ മണ്ഡലങ്ങളിലും കർഷക സമ്മേളനങ്ങൾ വിളിച്ച് വലിയ സ്ക്രീനിലാണ് പ്രദർശിപ്പിക്കുക. കർഷക മോർച്ചയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സെമിനാറിൽ ഭാരതത്തിലേയും-വിദേശത്തേയും കൃഷിശാസ്ത്രജ്ഞൻമാർ അടക്കമുള്ളവർ എത്തിച്ചേരും. ജൈവ കൃഷിയുമായി ബന്ധപ്പെട്ട് നിരവധി പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സെമിനാർ കേരളത്തിലെ ജൈവകർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് പരിപാടിയുടെ സംസ്ഥാന കോർഡിനേറ്ററും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ പി.രഘുനാഥ് പറഞ്ഞു.
സംസ്ഥാനത്തുള്ള പ്രമുഖ ജൈവകർഷകരെ ആദരിക്കുകയും ഈ മേഖലയിലെ വിദഗ്ധരുമായി കർഷകർ സംവദിക്കാൻ അവസരം ഒരുക്കയും ചെയ്യുമെന്ന് കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി.ആർ നായർ പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: